Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 10 വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 10 Wonders in the Sky and Splendours on the Earth - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 10: വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ 
♦ രാത്രിയിലെ മനോഹരമായ ആകാശക്കാഴ്ചകൾ പകൽ നമുക്ക് ദൃശ്യമാകാത്തത് എന്തുകൊണ്ട്?
സൂര്യന്റെ സാന്നിധ്യമാണ് ഇതിന് കാരണം 

♦ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം? 
സൂര്യൻ 

♦ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ വളരെ ചെറുതായി കാണുന്നില്ലേ. എന്തുകൊണ്ട്?
ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നത്. 

♦ നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
• സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. 
• നക്ഷത്രങ്ങൾ വലിയ അളവിൽ താപവും പ്രകാശവും പുറത്തുവിടുന്നു.
• സൂര്യൻ ഒരു നക്ഷത്രമാണ്. സൂര്യനേക്കാൾ വലിപ്പമുളള മറ്റനേകം നക്ഷത്രങ്ങളുമുണ്ട്.

♦ എന്താണ് ഗാലക്സികൾ (Galaxies)?
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് ഗാലക്സികൾ

♦ എന്താണ് ഗ്രഹങ്ങൾ?
• സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ. 
• ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല. • സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്. 
• ഭൂമി ഒരു ഗ്രഹമാണ്. 

♦ സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾ ഏതെല്ലാമെന്നും അവ ഓരോന്നിന്റെയും പ്രത്യേകതകൾ എന്തെല്ലാമെന്നും പട്ടികപെടുത്തുക.
♦ ഗ്രഹങ്ങൾ മാത്രമാണോ സൂര്യനെ വലംവയ്ക്കുന്നത്? 
ഗ്രഹങ്ങളെ കൂടാതെ കുള്ളൻഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും സൂര്യനെ വലംവയ്ക്കുന്നുണ്ട് 

♦ എന്താണ് സൗരയൂഥം?
• സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് സൗരയൂഥം. 
• സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്.

♦ എന്താണ് ക്ഷീരപഥം അഥവാ ആകാശഗംഗ (Milky Way)?
• സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ ആകാശഗംഗ. 
• ഇതിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. 

♦ എന്താണ് പ്രപഞ്ചം (Universe)?
കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്നതാണ് പ്രപഞ്ചം.
♦ എന്താണ് ഉപഗ്രഹങ്ങൾ (Satellites)?
• ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ. 
• ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ. 

♦ ഗ്രഹങ്ങളുടെ സഞ്ചാരപാതയായുടെ പ്രത്യേകത എന്താണ് ? 
• സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാതയാണ് അവയുടെ ഭ്രമണപഥം. 
• ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്. 

♦ ഗ്രഹങ്ങൾ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുന്നതെന്തുകൊണ്ട്?
• ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് ഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലമാണ്. • സൂര്യനെ വലംവയ്ക്കുന്നതോടൊപ്പം ഗ്രഹങ്ങളെല്ലാം അവയുടെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു.

♦ ഭൂമിയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
• സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി. 
• ഭൂമിയ്ക്ക് സവിശേഷമായ ഒരു ഗോളാകൃതിയാണുളളത്. 
• ധ്രുവങ്ങൾ അല്പം പരന്നതും ഭൂമധ്യരേഖാഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണിത്. ഈ ആകൃതിയാണ് ജിയോയിഡ് (Geoid).  
• ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% ജലമാണ് 
• ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നു 
• ഭൂമിയുടെ അന്തരീക്ഷം ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നു 
• ചൂടിനെയും തണുപ്പിനെയും ക്രമീകരിച്ച് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം നിർണ്ണായകമായ പങ്കുവഹിക്കുന്നു. 

♦ ജിയോയിഡ് എന്ന പദത്തിന്റെ അർഥം എന്താണ് ?
ഭൂമിയുടെ ആകൃതി 

♦ ബഹിരാകാശത്തുനിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഈ ചിത്രങ്ങളിൽ ഭൂമി ഒരു നീലഗോളമായല്ലേ കാണപ്പെടുന്നത്? എന്തുകൊണ്ടാണിങ്ങനെ? 
ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% ജലമായതിനാലാണ് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നത്.

♦ ഭൂമിയുടെ മാതൃകയായ ഗ്ലോബിൽ ഏത് നിറമാണ് കൂടുതൽ കാണപ്പെടുന്നത്? 
നീല

♦ എന്താണ് അന്തരീക്ഷം? ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം വഹിക്കുന്ന പങ്കിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൂ.
• ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം. 
• ഭൂമിയുടെ അന്തരീക്ഷമാണ് ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യ സ്തമാക്കുന്ന സവിശേഷത. 
• വാതകങ്ങൾ, പൊടിപടലങ്ങൾ, ജലാംശം എന്നിവ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുണ്ട്. 
• ഭൂമിയിൽ ചൂടിനെയും തണുപ്പിനെയും ക്രമീകരിച്ച് ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം നിർണ്ണായകമായ പങ്കുവഹിക്കുന്നു. 

♦ ഗ്ലോബ് നിരീക്ഷിച്ച് കാനഡയുടെയും ഇന്ത്യയുടെയും സ്ഥാനം കണ്ടെത്തൂ. എന്തുകൊണ്ടായിരിക്കാം ഈ രണ്ട് സ്ഥലങ്ങളിൽ ഒരിടത്ത് പകലും മറ്റൊരിടത്ത് രാത്രിയുമായിരിക്കുന്നത്?
• ഭൂമിക്ക് ഗോളാകൃതി ആയതിനാൽ ഭൂമിയുടെ ഒരു പകുതിയിൽ മാത്രമേ ഒരു സമയത്ത് സൂര്യപ്രകാശം ലഭിക്കുന്നുള്ളു. മറ്റേ പകുതിയിൽ ഇരുട്ടാണ് അനുഭവപ്പെടുന്നത്. 
• സൂര്യന് അഭിമുഖമായി വരുന്ന ഭൂമിയുടെ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അവിടെ പകൽ അനുഭവപ്പെടുന്നു. മറുഭാഗത്ത് സൂര്യപ്രകാശം എത്താത്തതിനാൽ രാത്രിയായിരിക്കും. 
♦ ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഭൂമിയുടെ ഭ്രമണം മൂലമാണ് ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത്

♦ എന്താണ് ഭ്രമണം (Rotation)?
• ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ഭ്രമണം.
• ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ് സമയം ആവശ്യമാണ്. ഇതാണ് ഒരു ദിവസം.

♦ സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. അതിനാലാണ് സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. 

♦ എന്താണ് പരിക്രമണം (Revolution)?
• ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഇതാണ് പരിക്രമണം. 
• ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക് 365 ¼ ദിവസം വേണം. ഇതിനെ ഒരു വർഷമായി കണക്കാക്കുന്നു. 

♦ പരിക്രമണത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായാണ് വ്യത്യസ്ത ഋതുക്കൾ (Seasons) അനുഭവപ്പെടുന്നത്.

♦ വർഷം മുഴുവൻ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് ?
• മഴ 
• ചൂട്
• വരൾച്ച 
• തണുപ്പ്
• പൂത്തുലഞ്ഞ് നിൽക്കുന്ന മരങ്ങൾ
• മരങ്ങൾ ഇലപൊഴിക്കുന്നത്.

♦ താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാം കാലങ്ങളെയാണ് സൂചിപ്പിക്കുന്നത്?
• മഴക്കാലം
• മഞ്ഞുകാലം
• വേനൽക്കാലം

♦ വ്യത്യസ്തകാലങ്ങളിൽ നിങ്ങളുടെ ചുറ്റുപാടും കാണുന്ന കാഴ്ചകൾ എന്തെല്ലാം?
വേനൽക്കാലം  മഴക്കാലം മഞ്ഞുകാലം 
• ജലാശയങ്ങൾ വറ്റുന്നു • പുഴകൾ നിറഞ്ഞൊഴുകുന്നു • ഉയർന്ന  പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച
• അന്തരീക്ഷ താപനില വർദ്ധിക്കുന്നു• കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും• നിങ്ങളുടെ The atmosphere become cooler
• ജലക്ഷാമം ചില സ്ഥലങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്നു• മഴ ചെടികൾക്കും മരങ്ങൾക്കും പുതുജീവൻ പകരുന്നു.• ചില മരങ്ങൾ ഇലകൾ പൊഴിക്കുന്നു
♦ ഋതുഭേദങ്ങൾക്ക് കാരണങ്ങൾ എന്തൊക്കെയാണ്?
ഭൂമിയുടെ പരിക്രമണവും ഭൂമിയിൽ ലഭിക്കുന്ന സൗരോർജത്തിന്റെ ഏറ്റക്കുറച്ചിലുകളുമാണ് ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്. 
♦ ഭൂമിയുടെ രണ്ട് പ്രധാന ചലനങ്ങളായ ഭ്രമണവും പരിക്രമണവും അടിസ്ഥാനമാക്കി ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
♦ ദിനാന്തരീക്ഷസ്ഥിതി (Weather) എന്നാലെന്ത്?
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി (Weather). നിശ്ചിത സമയത്തെ അന്തരീക്ഷത്തിലെ ഈർപ്പം, ചൂട്, മഴ, കാറ്റ്, മേഘം തുടങ്ങിയവ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്നു.

♦ കാലാവസ്ഥ (Climate) എന്നാലെന്ത്?
ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയാണ് കാലാവസ്ഥ (Climate).

♦ കൃത്യവും ശാസ്ത്രീയവുമായ ദിനാന്തരീക്ഷ മുന്നറിയിപ്പുകൾ നിത്യജീവിതത്തിൽ എത്രത്തോളം സഹായകമാണ്?
• യാത്രകൾ ക്രമീകരിക്കാം 
• മുൻകൂട്ടി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാം 
• മുൻകരുതലുകൾ എടുക്കാം
• അപകടസാധ്യതകൾ കുറയ്ക്കാം

♦ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാടിന്റെ "പാതിരാസൂര്യന്റെ നാട്ടിൽ' എന്ന കൃതിയിൽ മഞ്ഞുമൂടിയ പ്രദേശത്തെ ജനജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ്  പാഠപുസ്തകത്തിൽ നിങ്ങൾ വായിച്ചത്. എന്തൊക്കെ പ്രത്യേകതകളാണ് ഈ പ്രദേശത്തിനുള്ളത്?
• വർഷത്തിൽ അധികകാലവും മഞ്ഞ് മൂടിക്കിടക്കുന്നു.
• ഹേമന്തകാലത്ത് നിലമെല്ലാം ധവളാഭമായ ഹിമത്താൽ മൂടിയിരിക്കും
• ആറുമാസക്കാലം നീണ്ട രാത്രി
• പകൽവെളിച്ചം ഒന്നോ രണ്ടോ മണിക്കൂർ മാത്രം

♦ "പാതിരാസൂര്യന്റെ സൂര്യൻ്റെ നാട്" എന്നറിയപ്പെടുന്ന രാജ്യം?
നോർവേ

♦ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെ സവിശേഷതകൾ എന്താണ് ?
• തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മിതമായ വസ്ത്രങ്ങളുമാണ് ഇവിടത്തെ ജനങ്ങൾ ധരിക്കുന്നത്. 
• തദ്ദേശീയരായ ഇന്യുട്ട്, വളർത്തു നായകൾ വലിക്കുന്ന പരന്ന സ്ലെഡ്ജുകളിൽ സഞ്ചരിക്കുന്നത് സാധാരണ കാഴ്ചയാണ്.
• പന്നൽ, പായൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യസസ്യവർഗങ്ങൾ. 
• തിമിംഗലം, മത്സ്യങ്ങൾ, ഹിമമൂങ്ങ, സീൽ, ഹിമക്കരടി തുടങ്ങിയവയാണ് പ്രധാന ജന്തുവർഗങ്ങൾ. 
• വേട്ടയാടലും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.

♦ ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം ഏതാണ്?
വേട്ടയാടലും മീൻപിടുത്തവും

♦ ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന തദ്ദേശവാസികൾ ആരാണ്?
ഇന്യുട്ട് അഥവാ എസ്കിമോസ് 

♦ ഇന്യുട്ട് അഥവാ എസ്കിമോസ്  മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിക്കുന്ന വീടുകൾ.
ഇഗ്ലൂ

♦ ഉഷ്ണമേഖലാ മരുഭൂമികളുടെ പൊതുവായ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
ഉഷ്ണമേഖലാ മരുഭൂമികളിൽ പകൽ താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണ്. മഴ തീരെ കുറവായ ഈ പ്രദേശങ്ങളിൽ ഉയർന്ന താപവും വരണ്ടകാറ്റും ജലദൗർലഭ്യവും അനുഭവപ്പെടുന്നു. 
♦ മരുഭൂമി പ്രദേശത്തിന്റെ മറ്റ് സവിശേഷതകൾ എഴുതി ചാർട്ട് പൂർത്തിയാക്കുക (പാഠപുസ്തക പേജ്: 173).
• മണൽക്കൂനകൾ
• രാത്രി താപം കുറവ് 
• വിശാലമായ മണൽപ്പരപ്പ് 
• തുടർച്ചയായ വരൾച്ചയും മണൽക്കാറ്റും
• മഴ തീരെക്കുറവ് 
• പകൽ താപം വളരെ കൂടുതൽ

♦ എങ്ങനെയാണ് കാലാവസ്ഥ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത്?
ഒരു പ്രദേശത്തെ കൃഷി, തൊഴിൽ, ആഹാരം, വസ്ത്രധാരണരീതി, വീട് നിർമാണം, ആഘോഷങ്ങൾ, തുടങ്ങിയവയെല്ലാം അവിടത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്  

♦ എലിസബത്ത് വത്ത്റ്റി ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രധാന വിഷയം എന്തായിരുന്നു?
കാലാവസ്ഥാ വ്യതിയാനം

♦ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം നമുക്ക് എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുന്നത് ?
അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാ വ്യതിയാനമായി കണക്കാക്കുന്നത്. കാലാവസ്ഥാ മാറ്റം ഭൂമിയിൽ സാവധാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കാലാവസ്ഥയിൽ നേരിയതോതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും പ്രകൃതിയെ സാരമായി ബാധിക്കുന്നു.

♦ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?
• ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 
• വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ
• അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും അവയുടെ വലിച്ചെറിയാലും 
• ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങൾ
• കൃഷിയിടങ്ങളിലെ അശാസ്ത്രീയമായ രാസവളപ്രയോഗവും  കീടനാശിനിപ്രയോഗവും 
• വനനശീകരണം

♦ ചിത്രങ്ങൾ നിരീക്ഷിക്കു. കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളാണ് ചിത്രങ്ങളിൽ നൽകിയിട്ടുള്ളത്. ഏതൊക്കെയാണവ?
• മഞ്ഞുരുകൽ 
• കാട്ടുതീ
• വരൾച്ച
• ചുഴലിക്കാറ്റ്
• വെള്ളപ്പൊക്കം

♦ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
• ആഗോള താപനില ഉയരുന്നു 
• സമുദ്രനിരപ്പിലെ ഉയർച്ചയും സുനാമി ദുരന്തങ്ങളും 
• കാലം തെറ്റിയ മഴയും, മഴയുടെ തോതിലുള്ള ഏറ്റക്കുറച്ചിലും 
• വരൾച്ച 
• ധ്രുവീപ്രദേശങ്ങളിലെ മഞ്ഞുരുകൽ

♦ മനുഷ്യരുടെ അശാസ്ത്രീയ പല പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകാറുണ്ട്. അവ ഏതെല്ലാമെന്ന് ചിത്രത്തിൽ നിന്ന് കണ്ടെത്തി എഴുതൂ.
• വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ
• അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും അവയുടെ വലിച്ചെറിയാലും 
• ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങൾ
• കൃഷിയിടങ്ങളിലെ അശാസ്ത്രീയമായ രാസവളപ്രയോഗവും  കീടനാശിനിപ്രയോഗവും 
• വനനശീകരണം

♦ ഹരിതകേരളം മിഷൻ
മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷൻ. ഹരിത കർമ്മസേന, പച്ചത്തുരുത്ത് തുടങ്ങിയവ ഹരിതകേരളം മിഷന്റെ ശ്രദ്ധേയമായ കർമ്മപരിപാടികളാണ്.

♦ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പാരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം? 
• അന്തരീക്ഷ മലിനീകരണം കുറയ്ക്കുക 
• വനനശീകരണം തടയുക 
• പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക 
• ജൈവ വളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക
• പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുക
• ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം പാലിക്കുക
• പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ, തുണി, ചണം എന്നിവ കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കുക.
• മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here